നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വെഞ്ഞാറമൂട് സ്വദേശി 24 കാരനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

കാപ്പ ചുമത്തി 24 കാരനെ അറസ്റ്റ് ചെയ്തു

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ 24 കാരനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വെഞ്ഞാറമൂട് വെട്ടുവിള കോളനി സ്വദേശി വിഷ്ണു എന്ന സണ്ണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വെഞ്ഞാറമൂട്, ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം ഉൾപ്പെടെ മൂന്ന് കേസുകളിൽ വിഷ്ണു പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

ഗുണ്ടാ-ലഹരി മാഫിയകളെയും സ്ഥിരം കുറ്റവാളികളെയും അമർച്ച ചെയ്യുന്നതിനായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായാണ് നടപടി. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുകയും അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്ന ഇയാളെയും കൂട്ടാളികളെയും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.

തിരുവനന്തപുരം റൂറൽ എസ്.പിയുടെ നിർദേശപ്രകാരം പ്രത്യേക പൊലീസ് സംഘമാണ് വിഷ്ണുവിനെ പിടികൂടിയത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ വയ്ക്കുന്നതിനായി വിഷ്ണുവിനെ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.