സംസ്ഥാനത്ത് ഓണാഘോഷ സമയത്ത് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചു. ഓഗസ്റ്റ് 21ന് നടത്താനിരുന്ന പരീക്ഷയാണ് സെപ്റ്റംബർ ഒന്നിലേക്ക് മാറ്റിയത്.

സംസ്ഥാനത്ത് ഓണാഘോഷ സമയത്ത് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചു. ഓഗസ്റ്റ് 21ന് നടത്താനിരുന്ന പരീക്ഷയാണ് സെപ്റ്റംബർ ഒന്നിലേക്ക് മാറ്റിയത്.

ഓഗസ്റ്റ് 21ന് സംസ്ഥാനത്തെ ഭൂരിഭാഗം സ്കൂളുകളിലും ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ അന്നേ ദിവസം പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാർഥികളും അധ്യാപകരും പരാതി ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ തീയതി പുനഃക്രമീകരിച്ചത്.

ഓഗസ്റ്റ് 21ന് ഓണാഘോഷം നടത്തി സ്കൂളുകൾ അടയ്ക്കും. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31നാണ് സ്കൂളുകൾ തുറക്കുക. തുടർന്ന് സെപ്റ്റംബർ ഒന്നിന് മാറ്റിവെച്ച എട്ടാം ക്ലാസ് പരീക്ഷ നടത്താനാണ് തീരുമാനം.

എട്ടാം, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരേ സമയത്ത് പരീക്ഷ വരുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ച് എട്ടാം ക്ലാസ് പരീക്ഷ മാറ്റിയത്.