വിനോദസഞ്ചാര വകുപ്പ് നടത്തുന്ന ഓണം ടൂറിസം വാരാഘോഷം 2026 ന്റെ ഭാഗമായി ആഗസ്‌റ്റ് 24 ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ ക്യാഷ് പ്രൈസും നൽകുന്നു. മികച്ച രീതിയിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി 2,000 രൂപ വീതം നൽകുന്നതാണ്
കലാസാംസ്‌കാരിക സംഘടനകൾ, വായനശാലകൾ, ക്ലബ്ബുകൾ, റെസിഡൻസ് അസോസിയേഷനുകൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, ഇതര സർക്കാർ റിക്രിയേഷൻ ക്ലബ്ബുകൾ തുടങ്ങിയ സംഘടനകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ആഗസ്റ്റ് 17ന് മുമ്പായി മ്യൂസിയത്തിന് എതിർവശത്തുള്ള വിനോദസഞ്ചാര വകുപ്പ് ഡയറക്ടറേറ്റിൽ നേരിട്ടോ, ടെലഫോൺ മുഖേനയോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക്: 9995292907