വാഹനം ഓടിക്കുന്നതിടെ ആറ്റിങ്ങൽ മദർ ഇന്ത്യ സ്‌കൂളിൻ്റെ ഡ്രൈവർക്ക് ഹൃദയാഘാതം. ബസ് നിയന്ത്രണം വിട്ട് മതിലിടിച്ചു. ഡ്രൈവർ മരിച്ചു 2 വിദ്ധ്യാർത്ഥികൾക്ക് പരിക്ക്


സ്കൂൾ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർക്ക് ഹൃദയാഘാതം; ബസ് കെട്ടിടത്തിൽ ഇടിച്ചുനിന്നു; ഡ്രൈവർ മരിച്ചു, രണ്ട് കുട്ടികൾക്ക് പരിക്ക്.
 സ്കൂൾ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർക്ക് ഹൃദയാഘാതം. തുടർന്ന് ബസ് കെട്ടിടത്തിൽ ഇടിച്ചുനിന്നു. ഹൃദയാഘാതമുണ്ടായ ഡ്രൈവർ മുരളീധരൻ മരിച്ചു.
ബസ് അപകടത്തിൽപ്പെട്ട ഉടൻ മുരളീധരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് നിസാരമാണ്.
കുട്ടികളുമായി ചിറയിൻകീഴ് മുട്ടപ്പലം ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ബസിൽ ആയയും 5 കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. യാത്രക്കിടെ ഡ്രൈവർക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടമാവുകയും വാഹനം റോഡരികിലെ മതിലിൽ ഇടിക്കുകയുമായിരുന്നു.സ്ഥിരമായുള്ള ഡ്രൈവറിന് വയ്യാത്തതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി പകരത്തിന് എത്തിയതായിരുന്നു മുരളീധരന്‍ പിള്ള.