വിവരമറിഞ്ഞ് ഒരു നിമിഷം പോലും പാഴാക്കാതെ സ്ഥലത്തെത്തിയ ഇരുവരും ശ്വാസമറ്റ നിലയിലായിരുന്ന കുട്ടിയെ പ്രഥമശുശ്രൂഷ നൽകി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരികയായിരുന്നു. തുടർന്ന് ഉടൻ തന്നെ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
സമയോചിതവും ധീരവുമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ച എസ്.ഐ മനോജിനും ഹോംഗാർഡ് ജ്യോതിക്കും അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. കാക്കിയുടെ ജാഗ്രതയ്ക്കും കാരുണ്യത്തിനും ആയിരം അഭിനന്ദനങ്ങൾ!