കഴിഞ്ഞ ജൂലൈ 31-നാണ് കുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് പാങ്ങോട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
മാതാവിന്റെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തുന്നതും അറസ്റ്റ് രേഖപ്പെടുത്തുന്നതും. അറസ്റ്റിലായ പ്രതി ധർമരാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.