ഡോളര്‍ ദുര്‍ബലമായതും സാമ്പത്തിക നിയന്ത്രണങ്ങളില്‍ ഇളവുണ്ടായേക്കുമെന്ന പ്രതീക്ഷകളും സ്വര്‍ണത്തിന് കരുത്തേകിയിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ ഔൺസിന് നിലവിൽ 4,500 ഡോളർ മറികടന്നാണ് സ്വർണം കുതിക്കുന്നത്. യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും ബോണ്ട് ആദായത്തിലെ കുറവുമാണ് സ്വർണ വിലയിൽ പ്രതിഫലിച്ചത്. ഇതോടെ സ്വർണത്തിന്റെ ഡിമാൻഡ് ഉയരുകയും ചെയ്തു. യുഎസ് ഫെഡിന്റെ പണപ്പെരുപ്പ ആശങ്കകളും പശ്ചിമേഷ്യയിലെ സംഘർഷവും സ്വർണ വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ
ഓഗസ്റ്റ് 21 - 1,17,680
ഓഗസ്റ്റ് 20- 1,16,800 രൂപ
ഓഗസ്റ്റ് 19- 1,13,640 രൂപ
ഓഗസ്റ്റ് 18- 1,14,320 രൂപ
ഓഗസ്റ്റ് 17- 1,14,160 രൂപ
ഓഗസ്റ്റ് 16- 1,13,760 രൂപ
ഓഗസ്റ്റ് 15- 1,13,760 രൂപ
ഓഗസ്റ്റ് 13- രാവിലെ 1,13,760 രൂപ| ഉച്ചയ്ക്ക് 1,12,640 രൂപ
ഓഗസ്റ്റ് 12- 1,13,560 രൂപ