കുതിപ്പ് തുടർന്ന് സ്വർണവില; പവന് 1.20 ലക്ഷം കടന്നു

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുതിച്ചുയരുന്നു. പവന് 640 രൂപ വർദ്ധിച്ച് 1,20,240 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 15,030 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില. ഗ്രാമിന് 80 രൂപയാണ് ഇന്ന് കൂടിയത്.

ഓഗസ്റ്റ് 21-ന് 1,18,480 രൂപയുണ്ടായിരുന്ന സ്വർണവില, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 1,19,600 രൂപ എന്ന മാറ്റമില്ലാത്ത നിരക്കിലാണ് തുടർന്നിരുന്നത്. 14,950 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തി​ന് ഇക്കഴിഞ്ഞ രണ്ടും ദിവസങ്ങളിലും ‌രേഖപ്പെടുത്തിയത്.
വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് കേരളത്തിലെ സ്വർണവിലയിലും വ്യതിയാനങ്ങൾ തുടരാൻ സാധ്യതയുണ്ട്. ഈ വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയിലെ എക്കാലത്തെയും വലിയ റെക്കോർഡ്. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്.