കൊല്ലം : കൊല്ലം KSRTC ബസ് സ്റ്റാൻഡിൽ വെച്ച് അതിഥി തൊഴിലാളിയായ യുവതിക്ക് നേരെ അതിക്രമം നടത്തിയ യുവാവിനെയാണ് നാട്ടുകാർ പിടികൂടി കെട്ടിയിട്ടു പോലീസിൽ ഏൽപ്പിച്ചത്.
ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന അതിഥി തൊഴിലാളിയായ യുവതിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഉടൻ തന്നെ ഓട്ടോ തൊഴിലാളികളും യാത്രക്കാരും നാട്ടുകാരും ചേർന്ന് പ്രതിയെ വളഞ്ഞിട്ട് പിടികൂടി ഫുട്പാത്ത് ബാരിക്കേഡിൽ കയറിട്ട് കെട്ടുകയായിരുന്നു.
കൊല്ലം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പിടിയിലായ യുവാവ് അതിഥി തൊഴിലാളിയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
