പാറ്റകള്‍ക്ക് മുന്നില്‍ കീഴടങ്ങി കേന്ദ്രം; എല്ലാ ആവശ്യങ്ങളും അം​ഗീകരിച്ച് സർക്കാർ, CJP സ‍മരം പിൻവലിച്ചു

തങ്ങളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചുവെന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയതിനാൽ രാജ്യവ്യാപകമായി നടത്തിവന്ന സമരം അവസാനിപ്പിച്ചതായി കോക്രോച്ച് ജനതാ പാർട്ടി. കേന്ദ്രമന്ത്രിമാരായ ജെപി നദ്ദ, ഡോ. ജിതേന്ദ്ര സിങ് എന്നിവരും സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് പരമാവധി നഷ്ടപരിഹാരം നൽകുക, ഡൽഹിയിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും പ്രക്ഷോഭകർക്കെതിരെ എടുത്ത കേസ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടുവെന്നും സമരം നിർത്തുകയാണെന്നും സിജെപി അറിയിച്ചു.

വിദ്യാഭ്യാസ പരിഷ്‌കരണം സംബന്ധിച്ച സിജെപിയുടെ അഞ്ചിന നിർദേശങ്ങൾ അംഗീകരിക്കാമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതായും സിജെപി വ്യക്തമാക്കി.