അധ്യാപകൻ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ചു

"മലപ്പുറം കൽപകഞ്ചേരിയിൽ നിന്നും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഹോം വർക്ക് ചെയ്തില്ലെന്ന നിസ്സാര കാരണത്താൽ അഞ്ചാം ക്ലാസുകാരിയായ പിഞ്ചുകുഞ്ഞിന്റെ കൈയെല്ല് അധ്യാപകൻ തല്ലിയൊടിച്ചു!" കൽപകഞ്ചേരി കല്ലിങ്ങലിലാണ് ഈ ക്രൂരത അരങ്ങേറിയത്. കുട്ടി ഹോംവർക്ക് ചെയ്തില്ലെന്ന് കണ്ടതോടെ, ക്ലാസ് മുറിയുടെ പുറക് വശത്തിലൂടെ വന്ന അധ്യാപകൻ വലിയൊരു ചൂരൽ ഉപയോഗിച്ച് കുട്ടിയുടെ കൈപ്പത്തിക്ക് മുകൾഭാഗത്തായി ക്രൂരമായി അടിക്കുകയായിരുന്നു.

എന്നാൽ ക്രൂരത അവിടെയും തീർന്നില്ല! കഠിനമായ വേദന കൊണ്ട് കുട്ടി പിടയുമ്പോഴും, ആ അവസ്ഥയിലും കുട്ടിയെക്കൊണ്ട് നിർബന്ധിച്ച് ബോർഡിൽ എഴുതിപ്പിച്ചു ഈ അധ്യാപകൻ. പിന്നീട് കുട്ടിയുടെ കൈ ക്രമാതീതമായി വീർത്തുവരുന്നത് കണ്ടതോടെയാണ് അടിച്ച അധ്യാപകനും പ്രധാന അധ്യാപകനും ചേർന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയത്." "വിദ്യ പകർന്നു നൽകേണ്ട കൈകൾ തന്നെ കുരുന്നുകളുടെ എല്ലൊടിക്കുന്ന കാടത്തത്തിനെതിരെ നാട്ടുകാരും രക്ഷിതാക്കളും ശക്തമായ പ്രതിഷേധത്തിലാണ്. ഈ അധ്യാപകനെതിരെ മാതൃകാപരമായ നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം..