പ്രിയദർശിനി ബസുകൾ കൂട്ടിമുട്ടി.. എംസി റോഡിൽ വാമനപുരം ആശുപത്രി മുക്കിലായിരുന്നു അപകടം.

കിളിമാനൂർ..എംസി റോഡിൽ വാമനപുരം ആശുപത്രി മുക്കിലായിരുന്നു അപകടം. ഒരേ ദിശയിലേക്ക് വരികയായിരുന്ന ബസ്സുകളാണ് ഇടിച്ചത് . നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കിളിമാനൂരിൽ നിന്നും വരികയായിരുന്ന ചടയമംഗലം ഡിപ്പോയിലെ നെടുമങ്ങാട്ടേക്കുള്ള ബസ്സും, വെള്ളു മണ്ണടി കാരേറ്റ് വഴി വെഞ്ഞാറമൂട്ടിലേക്ക് വരികയായിരുന്ന ബസ്സും ആണ് ഇടിച്ചത്. ബസ്സുകളിൽ ഒന്ന് നിർത്തി ആളു ഇറക്കുന്നതിനിടയാണ് പുറകെ വരികയായിരുന്ന ബസ് പിന്നിലിടിച്ചത് . രണ്ടു ബസ്സിലെ യാത്രക്കാർക്ക് പരിക്ക് ഉണ്ട് . ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി