കൊല്ലം കുളത്തൂപ്പുഴയിൽ മകൻ അമ്മയുടെ മൃതദേഹത്തിൽ അഞ്ച് ദിവസത്തോളം പൂജ നടത്തി

കൊല്ലം കുളത്തൂപ്പുഴ ആർ.പി.എഫ്.-2എഫ് കോളനിയിൽ 90 വയസ്സുള്ള വയോധികയുടെ മൃതദേഹം അഞ്ച് ദിവസത്തിലേറെ വീട്ടിനുള്ളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
ചിന്ന രമു എന്ന വയോധികയാണ് മരിച്ചത്. മരണവിവരം ബന്ധുക്കളെയോ സമീപവാസികളെയോ അറിയിക്കാതെ മൃതദേഹം വീട്ടിലെ കട്ടിലിൽ പുതച്ച നിലയിൽ സൂക്ഷിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മൃതദേഹത്തിന് സമീപം മകൻ കൃഷ്ണസ്വാമി പൂജ നടത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
കൃഷ്ണസ്വാമിക്ക് മാനസികാരോഗ്യ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. മരണശേഷം ദിവസങ്ങളോളം മൃതദേഹം വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്നാണ് പ്രാഥമിക വിവരം.