മരണപ്പാച്ചിലിനിടയിലും മറ്റുള്ളവരുടെ ജീവനായി ചിന്തിച്ച ഒരു ഡ്രൈവറും, ദൈവദൂതയെപ്പോലെ ഓടിയെത്തി അദ്ദേഹത്തിന്റെ ശ്വാസം തിരിച്ചുകൊടുത്ത ഒരു നഴ്‌സും!

മരണപ്പാച്ചിലിനിടയിലും മറ്റുള്ളവരുടെ ജീവനായി ചിന്തിച്ച ഒരു ഡ്രൈവറും, ദൈവദൂതയെപ്പോലെ ഓടിയെത്തി അദ്ദേഹത്തിന്റെ ശ്വാസം തിരിച്ചുകൊടുത്ത ഒരു നഴ്‌സും!
വയനാട് പൊൻകുഴിയിൽ അരങ്ങേറിയത് കണ്ടുനിന്നവരുടെ കണ്ണുനിറയ്ക്കുന്ന, നാടിനാകെ അഭിമാനമായ ഒരു രക്ഷാപ്രവർത്തനമാണ്.

​റോഡിലൂടെ ലോറി ഓടിക്കുന്നതിനിടെയാണ് ഡ്രൈവറായ ഷാജഹാന് (55) പെട്ടെന്ന് കഠിനമായ ഹൃദയാഘാതമുണ്ടാകുന്നത്.

 നിയന്ത്രണം വിടുന്ന നിമിഷത്തിലും റോഡിലുള്ള മറ്റു യാത്രക്കാരുടെ ജീവന് അപകടമുണ്ടാകാതിരിക്കാൻ, ഷാജഹാൻ തന്റെ അവസാന ശക്തിയുമുപയോഗിച്ച് ലോറി റോഡരികിലെ മരത്തിലിടിച്ച് നിർത്തുകയായിരുന്നു. 

ഇതേസമയം ആ വഴിയേ കാറിൽ വരികയായിരുന്ന ഇഖ്‌റ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആതിരയും ഭർത്താവും അപകടം കണ്ടയുടൻ വണ്ടി നിർത്തി.

 രണ്ടാമതൊന്ന് ആലോചിക്കാതെ, ഭർത്താവിന്റെ സഹായത്തോടെ അവശനായ ഷാജഹാനെ സ്വന്തം കാറിന്റെ പിൻസീറ്റിലേക്ക് മാറ്റി.

​ആശുപത്രിയിലേക്ക് കുതിക്കുന്ന ഓരോ സെക്കൻഡിലും മരണത്തോട് പോരാടുകയായിരുന്നു ഷാജഹാൻ. 

എന്നാൽ ഒരു നിമിഷം പോലും പതറാതെ, കാറിന്റെ പിൻസീറ്റിൽ കിടത്തി ആതിര തളരാതെ തുടർച്ചയായി CPR നൽകിക്കൊണ്ടേയിരുന്നു.

 ഒപ്പം താൻ ജോലി ചെയ്യുന്ന ആശുപത്രിയിലെ സഹപ്രവർത്തകരെ ഫോണിൽ വിളിച്ച് എമർജൻസി സജ്ജീകരണങ്ങൾ ഒരുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

 ആതിരയുടെ അടിയന്തര ഇടപെടല ഒന്നുകൊണ്ട് മാത്രമാണ് ആ ജീവൻ ഇന്ന് നമുക്ക് തിരികെ കിട്ടിയത്! 

സ്വന്തം ജീവൻ അപകടത്തിലായപ്പോഴും മറ്റുള്ളവരെ ഓർത്തെടുത്ത ആ ഡ്രൈവർക്കും, ദൈവത്തിന്റെ കയ്യൊപ്പായി മാറിയ ആതിരയ്ക്കും കേരളം ഒന്നടങ്കം നെഞ്ചോട് ചേർത്ത് നന്ദി പറയുകയാണ്