ആഗോള വിപണിയിലെ ശക്തമായ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണത്തിന്റെ വില മാറിമറിയുന്നത്. വിലയിൽ കുറവുണ്ടായാലും അധികം വില നമ്മൾ പണിക്കൂലിയായി നൽകേണ്ടി വരും. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 3% ജിഎസ്ടിയും പത്തു ശതമാനം പണിക്കൂലിയും കണക്കാക്കിയാൽ 1.2 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ മാറുന്നതിനു അനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടാകും. പശ്ചിമേഷ്യൻ സംഘർഷം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കനക്കുന്നതിനാൽ എണ്ണവില വീണ്ടും കൂടിത്തുടങ്ങിയിട്ടുണ്ട്. ഇത് സ്വർണവില താഴാനുള്ള സാധ്യതയാണ് നൽകുന്നത്.
