വര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ നവവധു ജീവനൊടുക്കി. റാത്തിക്കല്‍ സ്വദേശിനി നാസിയയാണ് (19)ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് യുവതിയെ കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്
രണ്ട് മാസം മുന്‍പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് 13 ദിവസം കഴിഞ്ഞപ്പോള്‍ നാസിയയുടെ ഭര്‍ത്താവ് അന്‍സര്‍ ഗള്‍ഫിലേക്ക് മടങ്ങി പോയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രമായതിനാല്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തുക. സംഭവത്തിൽ വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)


വിവാഹം കഴിഞ്ഞിട്ട് 2 മാസം, വർക്കലയിൽ നവവധു ജീവനൊ.ടു.ക്കി.യ നിലയിൽ, പോസ്റ്റ്മോർട്ടം ആർഡിഒയുടെ സാന്നിദ്ധ്യത്തിൽ

വർക്കല റാത്തിക്കലിൽ പത്തൊമ്പതുകാരിയായ നവവധു മ.രി.ച്ച നിലയിൽ. റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകളായ വാവ എന്നു വിളിക്കുന്ന നാസിയയാണ് മ.രി.ച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ആ.ത്മ.ഹ.ത്യ.ക്ക് ശ്രമിച്ച നാസിയയെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയോടെ മ.ര.ണം സ്ഥിരീകരിച്ചു. രണ്ടുമാസം മുമ്പാണ് നാസിയയുടെ വിവാഹം നടന്നത്. ഭർത്താവ് പരവൂർ തെക്കുംഭാഗം സ്വദേശിയായ മാണിക്കഴികം വീട്ടിൽ അൻസറാണ്.

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും അൻസർ ജോലിസംബന്ധമായി കുവൈത്തിലേക്ക് പോയി. ഭർത്താവിൽ നിന്ന് അകന്നുനിൽക്കേണ്ടി വന്നതിനെ തുടർന്ന് നാസിയയ്ക്ക് മാനസിക വിഷമമുണ്ടായിരുന്നുവെന്ന് വീട്ടുകാർ അറിയിച്ചതായി പോലീസ് പറയുന്നു. വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രമായതിനാൽ നിയമനടപടികളുടെ ഭാഗമായി ആർഡിഒയുടെ സാന്നിദ്ധ്യ ത്തിലായിരിക്കും ഇൻക്വസ്റ്റ് നടപടികൾ നടക്കുക. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃ.ത.ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വർക്കല പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

ആ.ത്മ.ഹ.ത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)