വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി

ചെന്നൈ: വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി (88) അന്തരിച്ചു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണവിവരം പ​ങ്കുവെച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ മരിച്ചു. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രയാസകരമായ സമയത്ത്, ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അപ്സര അഭ്യർഥിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാ‌ട്ടുകൾ പാടിയ ​ഗായികയാണ് ജാനകി. ആന്ധ്രപ്രദേശ് സ്വദേശിനിയാണ്.

വിഖ്യാഥ പിന്നണി ഗായിക എസ് ജാനകി അന്തരിച്ചു. കൊച്ചുമകൾ അപ്‌സര വിദ്യുലയാണ് മരണ വിവിരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ 17 ഭാഷകളിലായി നാല്പ്പതിനായിരത്തിലേറെ പാട്ട് പാടിയ അപൂർവ ഗായികയാണ് ജാനകി. ആന്ധ്രാപ്രദേശ് സ്വദേശിയാണ് ഇവർ. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് 4 തവണ ലഭിച്ചിട്ടുണ്ട്. 

കടുത്ത ദുഃഖത്തിലൂടെ കുടുംബം കടന്നുപോകുന്നതെന്നും സ്വകാര്യതയെ മാനിക്കണമെന്നും ജാനകിയുടെ കൊച്ചുമകൾ അഭ്യർത്ഥിച്ചു. 2013ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും ദക്ഷിണേന്ത്യൻ കലാകാന്മാരോടുള്ള അവഗണനയിൽ പ്രതിഷേഘധിച്ച് അത് നിരസിച്ചിരുന്നു.