അതേസമയം ഇന്ത്യയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ കൂറ്റന്‍ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 125 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയായിരുന്നു ഇത്.
ഇതിന് പുറമെ അന്താരാഷ്ട്ര ടി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ഓവറിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗതയില്‍ പുറത്താകുന്ന നാലാമത്തെ ടീമായിരിക്കുകയാണ് ഇന്ത്യ. ഈ ലിസ്റ്റില്‍ ബംഗ്ലാദേശാണ് ഏറ്റവും മുന്നില്‍. 2021ല്‍ ഓക്‌ലാന്‍ഡില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ 9.3 ഓവറില്‍ ബംഗ്ലാദേശ് പുറത്തായിരുന്നു.
അന്താരാഷ്ട്ര ടി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ഓവറിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗതയില്‍ പുറത്താകുന്ന ടീം
(ടീം, എതിരാളി, വര്‍ഷം, ഓവര്‍ എന്ന ക്രമത്തില്‍)
ബംഗ്ലാദേശ് VS ന്യൂസിലാന്‍ഡ് – 9.3 – 2021
ഇംഗ്ലണ്ട് VS ഇന്ത്യ – 10.3 – 2025
അയര്‍ലാന്‍ഡ് VS അഫ്ഗാനിസ്ഥാന്‍ – 11.0 – 2022
ഇന്ത്യ VS ഇംഗ്ലണ്ട് – 11.4 – 2026
വെസ്റ്റ് ഇന്‍ഡീസ് VS സൗത്ത് ആഫ്രിക്ക – 11.5 – 2024
ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടികളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. അയര്‍ലാന്‍ഡിനെതിരായ രണ്ട് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ചരിത്ര തോല്‍വി വഴങ്ങി ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെത്തിയിട്ടും ഇന്ത്യയ്ക്ക് ഒരു മത്സരം പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ വിജയിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുന്നത്. അതുകൊണ്ടുതന്നെ അയ്യര്‍ക്ക് നാലാം മത്സരം ഏറെ നിര്‍ണായകമാണ്. ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ടാല്‍ വീണ്ടും തിരിച്ചടികളാണ് ടീമിനെയും അയ്യരെയും കാത്തിരിക്കുന്നത്.
