ബാത്ത്റൂമിൽ കാൽവഴുതി വീണ് തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എക്സൈസ് ജീവനക്കാരൻ മരിച്ചു. വെഞ്ഞാറമൂട് കിണറ്റുമുക്ക് ആലുവിള വീട്ടിൽ ജാബിറാണ് (45)മരിച്ചത്.
തിരുവനന്തപുരം എക്സൈസ് കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥനായിരുന്നു. ചൊവ്വാഴ്ച രാത്രി യായിരുന്നു സംഭവം.
കുളിക്കാനായി
ബാത്ത്റൂമിൽ കയറിയ ജബീർ കാൽ വഴുതി നിലത്ത് വീഴുകയായിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ ജബീറിനെ അപ്പോൾ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. ഫാത്തിമ്മയാണ് ഭാര്യ.
