ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫൈനലില്‍ കടന്നതിന് പിന്നാലെ അര്‍ജന്‍റീനയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് സൂപ്പര്‍താരം ലയണല്‍ മെസി.

ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫൈനലില്‍ കടന്നതിന് പിന്നാലെ അര്‍ജന്‍റീനയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് സൂപ്പര്‍താരം ലയണല്‍ മെസി. 

ആരും ഒന്നും സൗജന്യമായി തന്നിട്ടല്ല അര്‍ജന്‍റീന ഇവിടം വരെ എത്തിയതെന്ന് ഞങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. ആളുകള്‍ സൗകര്യമുള്ളത് പറഞ്ഞോട്ടെ. സംശയത്തിന്‍റെയും ആക്ഷേപങ്ങളുടെ നിഴലിലായിരുന്നു ഞങ്ങള്‍. പക്ഷേ ഈ ടീമിനെ എനിക്കറിയാം. ഞങ്ങളുടെ കഴിവെന്തെന്ന് അറിയാം. അവസാന നാലില്‍ ഞങ്ങള്‍ ഇടം പിടിക്കുമെന്ന് എനിക്ക് തീര്‍ച്ചയായിരുന്നു. ടോപ് ടുവില്‍ എത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്'- മെസി പറഞ്ഞു. 

ഈ ജയം മറഡോണയ്ക്ക് സമര്‍പ്പിക്കുകയാണ്. അദ്ദേഹം സ്വര്‍ഗത്തിലിരുന്ന് സന്തോഷിക്കുന്നുവെന്നും  
ഇന്ന് അദ്ദേഹത്തിനും സ്പെഷല്‍ ദിവസമാണെന്നും മെസി പറഞ്ഞു.
ആ സന്തോഷം അദ്ദേഹത്തിന് ഇന്നേ ദിനം നല്‍കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്' - മെസി പറഞ്ഞു. എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമാണ് ഈ ലോകകപ്പില്‍ മെസിയുടെ സമ്പാദ്യം.