കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ പ്രതിഷേധ മാർച്ച് നടത്തി

ആറ്റിങ്ങൽ : നീറ്റ് ഉൾപ്പെടെയുള്ള വിവിധ പരീക്ഷ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിനിടെ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി. സി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി എം.പി, കെ. സി വേണുഗോപാൽ എം. പി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കന്മാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.ഉണ്ണികൃഷ്ണൻ, റ്റി.പി അംബിരാജ, കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് ആർ.എസ്. പ്രശാന്ത്, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എസ്.രഘുറാം, കോൺഗ്രസ് കൗൺസിലർമാർ, മഹിളാ കോൺഗ്രസ് ഭാരവാഹികൾ ,ബ്ലോക്ക്,
മണ്ഡലം, ബൂത്ത്‌ ഭാരവാഹികൾ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.