ചടയമംഗലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം ചടയമംഗലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂ ങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

 ചടയമംഗലം ഇടുക്കുപാറ സഫാവില്ലയിൽ സജീർ സീന ദമ്പതികളുടെ മകൾ അഫ്രാ ഷേഹ(16)ആണ് മരിച്ചത്.

 മാതാവ് വഴക്ക് പറഞ്ഞതിനെ തുടർന്ന് ഇന്നലെ രാത്രി 9 മണിയോടുകൂടി വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിമരിക്കുകയായിരുന്നു.

 മരിച്ച അഫ്രാ ഷേഹ ഉമ്മന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.

വിളിച്ചിട്ട് കതക് തുറക്കാത്തതിനെ തുടർന്ന് ചവിട്ടി പൊളിച്ചപ്പോൾ ആണ് മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടത് ഉടനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ചടയമംഗലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.