നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച, പരീക്ഷാ ക്രമക്കേടുകള്‍ എന്നിവയില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിജെപിയുടെയും (CJP) വിവിധ വിദ്യാര്‍ത്ഥി യൂണിയനുകളുടെയും നേതൃത്വത്തിലാണ് രാജ്യതലസ്ഥാനത്ത് അനിശ്ചിതകാല സമരം നടക്കുന്നത്. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ന്ന പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് ഭാവിയെക്കുറിച്ച് ആശങ്കയിലായി തെരുവിലിറങ്ങിയിരിക്കുന്നത്.
മമ്മൂട്ടിക്ക് പുറമെ സിനിമാ സാംസ്‌കാരിക രംഗത്തെ നിരവധിയാളുകള്‍ മുന്‍ദിവസങ്ങളില്‍ തന്നെ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനും, അവരെ അടിച്ചമര്‍ത്തുന്നതിന് പകരം പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാനും ഭരണകൂടം തയ്യാറാകണമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്.
മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നിൽക്കേണ്ടത് യുവതലമുറയ്ക്ക് അവരുടെ ചോദ്യങ്ങൾ ചോദിക്കാനും പ്രതിഷേധിക്കാനും അവകാശമുണ്ട്.
വിദ്യാർത്ഥി സമരത്തിന് പിന്തുണ അറിയിച്ച് മഞ്ജു വാര്യർ
