എഡിജിപി എം.ആര്‍.അജിത്കുമാറിന് സസ്‌പെൻഷൻ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' അട്ടിമറിക്കേസില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന് സസ്‌പെൻഷൻ. കേസ്അട്ടിമറിച്ചതില്‍ അജിത് കുമാറിന്റെ പങ്ക് വ്യക്തമെന്നാണ് എസ്ഐടി റിപ്പോർട്ട്. പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടതിന് തെളിവുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. അജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകില്ല. എസ്ഐടി ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കിട്ടിയശേഷമാണ് നടപടി. കേസിലെ പ്രതികളെ രക്ഷിക്കുന്നതിനായി ഫയല്‍ തിരുത്താന്‍ അജിത് കുമാര്‍ ഉദ്യോഗസ്ഥനെ നിര്‍ബന്ധിച്ചുവെന്നും നിര്‍ദേശങ്ങള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മൊഴികളും സാഹചര്യത്തെളിവുകളും ഫോണ്‍ സംഭാഷണങ്ങളുമാണ് ഇതിന് തെളിവായി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ളത്. ഇതോടെയാണ് അജിത്കുമാര്‍ കുറ്റക്കാരാനാണെന്ന നിഗമനത്തിലേക്ക് എസ്ഐടി എത്തിയത്. ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ അജിത്കുമാറിന്‍റെ പങ്ക് വ്യക്തമാക്കിയിരുന്നില്ല.