സ്വർണം വാങ്ങാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ഇന്നത്തെ വിലയൊന്ന് അറിഞ്ഞ് വച്ചോളൂ

സ്വർണത്തിന് ഇനി എന്ത് വില തന്നെ ആയാലും അത് വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ മാറ്റം ഉണ്ടാവാറില്ല. സ്വർണത്തിനെ ഒരു നിക്ഷേപമായാണ് ആളുകൾ കാണുന്നത്. ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമുണ്ടായിട്ടില്ല. ഇന്നലത്തെ വിപണി വിലയിൽ തന്നെ ആണ് ഇന്നും വിൽപന നടക്കുക. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,06,280 രൂപയാണ്. ​ഗ്രാമിന് 13,285 രൂപയാണ് വില. ഇന്നലെയും ഇതേ വിലയിൽ ആണ് വിൽപന നടന്നത്.
ഈ വർഷം ജനുവരി 29-നായിരുന്നു സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയും ആയിരുന്നു. ആഗോള വിപണിയിൽ സ്വർണത്തിൻ്റെ ഡിമാൻഡ് ഉയർന്നതും, യു.എസ്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടവും, അന്താരാഷ്ട്ര തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് സ്വർണത്തിന്റെ വില കൂടാനും കുറയാനുമുള്ള കാരണം. സ്വർണവില ഒരു ലക്ഷവും കടന്ന് മുന്നോട്ട് കുതിക്കുന്നത് ആഭരണ പ്രേമികളെയും നിക്ഷേപകരെയും ആശങ്കയിലാക്കാറുണ്ട്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ വിലയിൽ വ്യതിയാനങ്ങൾ തുടർന്നേക്കും.