സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഷഹാനയെ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പ് വീടിനുള്ളിൽ വെച്ച് ഷഹാനയും അരുണും തമ്മിൽ കയ്യാങ്കളിയും വഴക്കുമുണ്ടായതായി പോലീസ് കണ്ടെത്തിയിരുന്നു. പ്രതി ഷഹാനയെ ക്രൂരമായി മർദിച്ചിരുന്നതായും ഇതാണ് യുവതിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം. കേസിൽ കൊലപാതക സാധ്യതയടക്കം ബന്ധുക്കൾ ആരോപിച്ചിരുന്നെങ്കിലും, പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ഇത് ആത്മഹത്യ തന്നെയെന്ന് പോലീസ് പ്രാഥമികമായി സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷഹാന ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു. ഇവരുടെ വിവാഹമോചനക്കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. സംഭവത്തിൽ അടൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
