മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വന്തമായി വീടൊരുങ്ങി. കൊച്ചി വെണ്ണലയിലാണ് നടന്റെ കുടുംബത്തിനായി മനോഹരമായ വീട് നിർമിച്ചിരിക്കുന്നത്.
കൊച്ചിൻ ഹനീഫയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം കഴിഞ്ഞ പതിനാറ് വർഷമായി വാടകവീട്ടിലായിരുന്നു ഭാര്യ ഫാസിലയും ഇരട്ടക്കുട്ടികളായ സഫയും മർവയും താമസിച്ച് വന്നിരുന്നത്.
കൊച്ചി വെണ്ണല അംബേദ്കർ റോഡിലാണ് 'കൊച്ചിൻ ഹനീഫാസ് എബി മൻസില്‍' എന്ന് പേരിട്ടിരിക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്. സ്വന്തം പിതാവായ എബി മുഹമ്മദിന്റെ പേരില്‍ ഒരു വീടു വേണമെന്നത് കൊച്ചിൻ ഹനീഫയുടെ വലിയൊരു ആഗ്രഹമായിരുന്നു. അഞ്ച് ബെഡ്‌റൂമുകളും മികച്ച ഇന്റീരിയർ വർക്കുകളുമുള്ള ഈ മൂന്നുനില വീട്ടില്‍ പ്രിയനടനെയോർമിപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങില്‍ നടൻ ദിലീപും പങ്കെടുത്തിരുന്നു.
നടന്റെ മക്കളായ സഫയും മർവയും ചേർന്നാണ് വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തത്. കൊച്ചിൻ ഹനീഫ വിടപറയുമ്പോള്‍ നാല് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഈ ഇരട്ടക്കുട്ടികളെയും ചേർത്തുപിടിച്ച്, കഴിഞ്ഞ പതിനാറ് വർഷങ്ങളായി ഹനീഫ കണ്ട ഓരോ സ്വപ്നങ്ങളും പൂർത്തിയാക്കുകയായിരുന്നു ഭാര്യ ഫാസില.
തലശ്ശേരി സ്വദേശിയായ ഫാസില, ഹനീഫയുടെ മരണശേഷം ബന്ധുക്കള്‍ നിർബന്ധിച്ചിട്ടും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ തയ്യാറായില്ല. തന്റെ പേരിനൊപ്പം നാടിന്റെ പേര് ചേർത്തുവെച്ച ആ വലിയ കലാകാരന്റെ ഓർമകള്‍ കൊച്ചിയില്‍ തന്നെ നിലനില്‍ക്കണമെന്നതായിരുന്നു അവരുടെ ആഗ്രഹം. അങ്ങനെ 16 കൊല്ലം കടവന്തറയിലെ വാടകവീട്ടില്‍ കഴിഞ്ഞ ശേഷമാണ് കുടുംബം ഒടുവില്‍ കൊച്ചിൻ ഹനീഫ ആഗ്രഹിച്ചതുപോലെ കൊച്ചിയില്‍ തന്നെ സ്വന്തമായി വീട് വെച്ചത്.
ഹനീഫയുടെ കുടുംബത്തിന് പ്രതിസന്ധി ഘട്ടങ്ങളില്‍ എന്നും വലിയ താങ്ങായി നിന്നത് നടൻ ദിലീപായിരുന്നു. സഹായത്തിനുവേണ്ടി ആരുടെയും മുന്നില്‍ കൈനീട്ടാത്ത ഹനീഫയുടെ സ്വഭാവം നന്നായി അറിയാമായിരുന്ന ദിലീപ്, ആ കുടുംബത്തിന് ഒരു സ്ഥിരവരുമാനം ഉറപ്പാക്കാൻ മുൻകൈ എടുത്തു. ഹനീഫയുടെ ഇന്നോവ കാർ തന്റെ സിനിമാ സെറ്റുകളില്‍ വാടകയ്‌ക്ക് ഉപയോഗിക്കാൻ നല്‍കണമെന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നു. ഇതിലൂടെ കുടുംബത്തിന് ഒരു വരുമാനമാർഗം ഉണ്ടാക്കുന്നതോടൊപ്പം സിനിമാ സെറ്റുകളില്‍ ഹനീഫയുടെ ഓർമകള്‍ നിലനിർത്താനും ദിലീപ് ശ്രദ്ധിച്ചു. ഒന്നോ രണ്ടോ മാസമല്ല, നീണ്ട പതിനാറ് വർഷമാണ് ദിലീപ് ഈ പിന്തുണ തുടർന്നത്.
ആരുടെ മുന്നിലും ഒരു രൂപയ്ക്കുവേണ്ടി പോലും കൈനീട്ടാൻ ഹനീഫയുടെ കുടുംബം തയ്യാറായിരുന്നില്ല. ചില നിയമതടസ്സങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, അവസാനം ഹനീഫയുടെ സ്വന്തം സമ്പാദ്യം കൊണ്ടുതന്നെ അദ്ദേഹം ആഗ്രഹിച്ചതുപോലൊരു വീട് പണിയാൻ സാധിച്ചതായി കുടുംബം പറഞ്ഞു. "ഹനീഫ്ക്ക വലിയൊരു അഭിമാനിയായിരുന്നു, ആരുടെയും മുന്നില്‍ തലകുനിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു; അതുകൊണ്ടാണ് എല്ലാ നിയമപ്രശ്നങ്ങളും തീർന്ന് വീട് നിർമിക്കാൻ പതിനാറ് വർഷം കാത്തിരുന്നത്," എന്ന് ഭാര്യ ഫാസില മാധ്യമങ്ങളോട് വ്യക്തമാക്കി. നിയമക്കുരുക്കില്‍പ്പെട്ടിരുന്ന ഹനീഫയുടെ സ്വത്തുക്കള്‍ മക്കള്‍ക്ക് പതിനെട്ട് വയസ്സ് തികഞ്ഞതോടെ തിരികെ ലഭിച്ചതാണ് കുടുംബത്തിന് ആശ്വാസമായത്.
കടവന്തറയിലെ വാടകവീട്ടിൽ നിന്നും വെണ്ണല അംബേദ്കർ റോഡിലെ സ്വന്തം സ്വപ്നഭവനമായ കൊച്ചിൻ ഹനീഫാസ് എബി മൻസിലേക്ക് അവർ ഇന്ന് ചുവടുവെക്കുകയാണ്,
ആരുടെയും മുന്നിൽ കൈനീട്ടാൻ ആഗ്രഹിക്കാത്ത, ആത്മാഭിമാനം സ്വന്തം ജീവനായി കണ്ട മനുഷ്യനായിരുന്നു ഹനീഫിക്ക. അതുകൊണ്ടുതന്നെ, ആ തത്ത്വം മുറുകെപ്പിടിച്ച് മറ്റാരുടെയും സഹായം ചോദിക്കാതെയാണ് ഫാസിലയും മക്കളും കഴിഞ്ഞ 16 വർഷവും ജീവിച്ചത്.
നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ പെൺമക്കൾക്ക് 18 വയസ്സ് തികഞ്ഞതോടെ ഹനീഫിക്കയുടെ സ്വന്തം സമ്പാദ്യം തിരികെ ലഭിക്കുകയും, ആ തുക കൊണ്ട് മാത്രം, ആരിൽ നിന്നും ഒരു രൂപ പോലും വാങ്ങാതെയാണ് അഞ്ച് ബെഡ്‌റൂമുകളുള്ള ഈ മനോഹരമായ മൂന്ന് നില വീട് അവർ പണിതുയർത്തിയത്, ഹനീഫിക്കയുടെ അച്ഛൻ എബി മുഹമ്മദിന്റെ പേരിൽ വീടിന് പേരിടണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹവും അവർ ഇവിടെ സാക്ഷാത്കരിച്ചു.
നന്മയുടെ ഈ കഥയിൽ അറിയേണ്ട ചില അപൂർവ്വ വിശേഷങ്ങൾ കൂടി,
മക്കളുടെ സ്നേഹോപഹാരം, ഹനീഫിക്കയുടെ പുരസ്‌കാരങ്ങളും പഴയ ഓർമ്മച്ചിത്രങ്ങളും നിറഞ്ഞ ഈ വീടിന്റെ മനോഹരമായ ഇന്റീരിയർ ഡിസൈൻ ചെയ്തത് മക്കളായ സഫയും മർവയും തന്നെയാണ്. അച്ഛന്റെ വലിയ ആഗ്രഹമായിരുന്ന CA, CF കോഴ്‌സുകളാണ് ഇരുവരും ഇപ്പോൾ പഠിക്കുന്നത്.
നടൻ ദിലീപിന്റെ സ്നേഹസ്പർശം, ഹനീഫിക്കയുടെ മരണശേഷം, കുടുംബത്തിന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കാതെ സഹായിക്കാൻ നടൻ ദിലീപ് ഒരു വഴി കണ്ടെത്തി. ഹനീഫിക്കയുടെ ഇന്നോവ കാർ തന്റെ സിനിമ സെറ്റുകളിൽ ഓടിക്കാൻ അനുവാദം ചോദിക്കുകയും, കഴിഞ്ഞ 16 വർഷമായി അത് തുടർന്ന് കുടുംബത്തിനൊരു സ്ഥിരവരുമാനം ഉറപ്പാക്കുകയും ചെയ്തു. (ഫാസിലയുടെ സഹോദരൻ ഫിറോസ് മാളിയേക്കൽ വെളിപ്പെടുത്തിയത്).
സ്വന്തം അധ്വാനത്തിലും ആത്മാഭിമാനത്തിലും വിശ്വസിച്ച്, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഈ നേട്ടം കൈവരിച്ച ഫാസിലയ്ക്കും മക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ,
കൊച്ചിൻ ഹനീഫ എന്ന മഹാനായ കലാകാരന്റെ കുടുംബത്തോട് നടൻ ദിലീപ് കാണിച്ച ഈ കരുതലിന്റെ കഥ ഏതൊരാളുടെയും മനസ്സ് നിറയ്ക്കുന്ന ഒന്നാണ്. ഇന്ന് ഒരു ന്യൂസ് ചാനൽ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ ബന്ധു പങ്കുവെച്ച ആ വാക്കുകൾ മലയാള സിനിമാ ലോകത്തെ അപൂർവ്വമായ ഒരു സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നു അയാൾ പറഞ്ഞ കടപ്പാട് കഥകളിൽ ദിലീപ് എന്ന പേര് മാത്രം.
കൊച്ചിൻ ഹനീഫയുടെ വേർപാടിനു ശേഷം, ആത്മാഭിമാനം കൊണ്ട് ആരുടെയും മുന്നിലും സാമ്പത്തിക സഹായത്തിനായി കൈ നീട്ടാൻ ആ കുടുംബം തയ്യാറായിരുന്നില്ല. എന്നാൽ, നേരിട്ട് പണം നൽകിയാൽ അവർ സ്വീകരിക്കില്ല എന്ന് മനസ്സിലാക്കിയ ദിലീപ് വളരെ ബുദ്ധിപൂർവ്വവും മാന്യവുമായ ഒരു വഴി കണ്ടെത്തി. ഹനീഫയുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാർ തന്റെ സിനിമകളുടെ ഷൂട്ടിംഗ് സെറ്റുകളിൽ ആവശ്യത്തിന് ഉപയോഗിച്ചോട്ടെ എന്നും, അതിന് നല്ലൊരു തുക വാടകയായി നൽകാമെന്നും അദ്ദേഹം കുടുംബത്തെ അറിയിച്ചു. ആത്മാഭിമാനത്തിന് പോറലേൽപ്പിക്കാതെ, ഒരു സ്ഥിരവരുമാനം ഉറപ്പാക്കിക്കൊണ്ട് ആ കുടുംബത്തെ സഹായിക്കാൻ ദിലീപ് കാണിച്ച ആ വലിയ മനസ്സ് ശരിക്കും അഭിനന്ദനാർഹമാണ്.
വർഷങ്ങൾക്കിപ്പുറം ഇന്ന് കൊച്ചിൻ ഹനീഫയുടെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടന്നപ്പോഴും മലയാള സിനിമയിൽ നിന്നുള്ള മുഖ്യാതിഥിയായി ദിലീപ് തന്നെ എത്തിച്ചേർന്നു. ഒരു കാലത്ത് ഒപ്പം നിന്നവരെയും അവരുടെ കുടുംബത്തെയും കാലമെത്ര കഴിഞ്ഞാലും മറക്കാതിരിക്കുക എന്നത് ചെറിയൊരു കാര്യമല്ല അങ്ങനെ നിർത്തിയത് കൊണ്ടാണ് അയാൾക്ക് ആ വീട്ടുകാർക്കൊപ്പം ഇന്ന് ഇവിടെ നിൽക്കാനുള്ള അർഹത ഉണ്ടായത്.
ഒരു സഹപ്രവർത്തകനോടുള്ള ആദരവും ആത്മബന്ധവും എന്നും കാത്തുസൂക്ഷിക്കുന്ന ദിലീപിന്റെ ഈ പ്രവർത്തി ഒരു മനുഷ്യൻ എന്ന നിലയിൽ ഏതൊരാൾക്കും വലിയൊരു പ്രചോദനം തന്നെയാണ്. സഹായം വാഗ്ദാനം ചെയ്യാൻ എല്ലാവർക്കും കഴിയും പക്ഷെ സഹായം കൊടുത്തെന്ന് ഉറപ്പ് വരുത്താൻ എല്ലാവർക്കും കഴിയണം എന്നില്ല.
