*ബഹിരാകാശം താണ്ടുന്ന ആദ്യ മലയാളി; ചരിത്രം കുറിക്കാന്‍ അനില്‍ മേനോന്‍, ബഹിരാകാശ നിലയത്തിലേക്കുളള യാത്ര ഇന്ന്*

ന്യൂഡല്‍ഹി: ബഹിരാകാശത്തേക്ക് എത്തുന്ന ആദ്യ മലയാളിയാകാന്‍ യുഎസ് സ്‌പേസ് ഫോഴ്‌സ് കേണല്‍ അനില്‍ മേനോന്‍. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 8.17-ന് ബഹിരാകാശ നിലയത്തിലേക്കുളള യാത്ര തിരിക്കും. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ സോയൂസ് എംഎസ് 29- ദൗത്യത്തിന്റെ ഭാഗമായാണ് യാത്ര. 2.1 എ റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുന്നത്. എട്ട് മാസം ദൈര്‍ഘ്യമുളള യാത്രയില്‍ റഷ്യക്കാരായ പ്യോത്തര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിനൊപ്പമുണ്ട്. അമേരിക്കന്‍ ഫിസീഷ്യനും എന്‍ജിനീയറും സൈനിക ഉദ്യോഗസ്ഥനുമാണ് അനില്‍ മേനോന്‍.
പാതി മലയാളിയായ അനില്‍ മേനോന്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് ശങ്കരന്‍ മേനോന്‍. ഉക്രൈന്‍ സ്വദേശിയാണ് അമ്മ.