പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ (BMH) ചികിത്സാപ്പിഴവിനെ തുടർന്ന് ഒന്നര വയസ്സുകാരൻ മ.രി.ച്ച.താ.യി പരാതി.
എരമം സ്വദേശികളായ സൂരജ് - വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് സൗര്യയാണ് ദാ.രുണമായി മ.ര.ണ.പ്പെ.ട്ട.ത്.
ചുണ്ടിലേറ്റ ചെറിയ മുറിവിന് ചികിത്സ തേടിയെത്തിയ കുഞ്ഞിന് ജനറൽ അനസ്തേഷ്യ നൽകിയതാണ് മ.ര.ണ.കാ.ര.ണ.മെ.ന്നാ.ണ് കുടുംബത്തിന്റെ പ്രധാന ആരോപണം.
കഴിഞ്ഞ ഞായറാഴ്ചയാണ് ചുണ്ടിന് മുറിവേറ്റ കുട്ടിയെ പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് കുഞ്ഞിന് അനസ്തേഷ്യ നൽകുകയും പിന്നാലെ കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു.
നില വഷളായതോടെ ഉടൻ തന്നെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മ.ര.ണം സംഭവിച്ചത്.
ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും കടുത്ത അനാസ്ഥയാണ് ഉണ്ടായതെന്ന് കുട്ടിയുടെ അമ്മാവൻ അജിത്ത് ആരോപിച്ചു.
മാസം തികയാതെ ജനിച്ച കുഞ്ഞാണെന്ന വിവരം മുൻകൂട്ടി ഡോക്ടർമാരെ അറിയിച്ചിരുന്നു. വളരെ ചെറിയ മുറിവായിരുന്നു ചുണ്ടിലേത്.
ഇന്ന് നോക്കുമ്പോൾ തുന്നൽ ഇടാതെ തന്നെ ആ മുറിവ് ഉണങ്ങിയിരുന്നു.
ഒരു ബാൻഡേജ് മാത്രം വെച്ചാൽ മാറാവുന്ന പ്രശ്നത്തിന് എന്തിനാണ് ജനറൽ അനസ്തേഷ്യ നൽകിയതെന്ന് കുടുംബം ചോദിക്കുന്നു.
കൂടാതെ, ഇത്രയും ചെറിയ കുട്ടിക്ക് ജനറൽ അനസ്തേഷ്യ നൽകുമ്പോൾ പാലിക്കേണ്ട യാതൊരു മുന്നറിയിപ്പുകളും രക്ഷിതാക്കൾക്ക് ആശുപത്രി അധികൃതർ നൽകിയിരുന്നില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കി.
കുഞ്ഞിന്റെ മ.ര.ണ.ത്തി.ന് കാരണക്കാരായവർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
