കൊട്ടാരക്കര പനവേലിക്ക് സമീപം ഇന്ന് പുലർച്ചെ നടന്ന അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. കല്ലറ മുണ്ടോണിക്കര കമലാലയത്തിൽ രാജീവ്-വിജയചന്ദ്രിക ദമ്പതികളുടെ മകൻ അമൽരാജ് (30) ആണ് മരിച്ചത്. ലോറിയിൽ കോട്ടയത്തേക്ക് സാധനങ്ങളുമായി പോകവെയായിരുന്നു അപകടം. കാരേറ്റ് ശബരി എന്ന സ്ഥാപനത്തിലെ സാധനങ്ങൾ കൊണ്ടുപോകുന്ന ലോറിയുടെ ഡ്രൈവറായിരുന്നു അമൽരാജ്. ഗൾഫിൽ നിന്നും മടങ്ങിയെത്തിയ ശേഷമാണ് നാട്ടിൽ ലോറി ഡ്രൈവറായി ജോലി നോക്കി വന്നത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സഹോദരി: അഞ്ജു
