ചേട്ടന്മാർ കണക്ക് ചോദിക്കാനെത്തുന്നു!; ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ഏകദിനം ഇന്ന്

ടി 20 പരമ്പരയിലെ വൈറ്റ് വാഷ് തോൽവിക്ക് ശേഷം ഇന്ത്യ ഏകദിന മത്സരങ്ങൾക്കിറങ്ങുന്നു. ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച് ടിമിന്റെ ആത്മവിശ്വാസം ഉയർത്തുകയാണ് നായകൻ ശുഭ്മൻ ഗില്ലിന്റെ സംഘത്തിന്റെയും ലക്ഷ്യം.

അയർലൻഡിനോടും ഇംഗ്ലണ്ടിനോടും ടി20 പരമ്പരകൾ നഷ്ടമായതോടെ വിദേശ സാഹചര്യങ്ങളിലെ ഇന്ത്യയുടെ പ്രകടനം വീണ്ടും ചർച്ചയായിരിക്കുകയാണ്. 2027 ഏകദിന ലോകകപ്പിന് ഇനി 15 മാസം മാത്രമുള്ള സാഹചര്യത്തിൽ ഈ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്.

ലോര്‍ഡ്‌സില്‍ ഇതിഹാസ ചരിതം;
ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ

ഏകദിന ടീമിലേക്ക് വിരാട് കോഹ്‌ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവർ തിരിച്ചെത്തുന്നത് ഇന്ത്യയ്ക്ക് വലിയ കരുത്താകും. മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ എന്നിവർ ടീമിലില്ലാത്തത് തിരിച്ചടിയാകുമോ എന്നത് കണ്ടറിയണം.

ടി 20 പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ നേതൃത്വത്തിലാണ് ടീമിറങ്ങുന്നത്. ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30-നാണ് മത്സരം ആരംഭിക്കുക.