ഉടൻ ബസ് പണിമുടക്ക് ഇല്ല., സ്വകാര്യ ബസുകളിൽ കുറിയര്‍ സർവീസും പരസ്യം പതിക്കാനും അനുമതി നൽകും.ഗതാഗത മന്ത്രി

പ്രിയദര്‍ശനി സൗജന്യ യാത്രാ പദ്ധതി മൂലം വ്യവസായം നഷ്ടത്തിലായെന്ന് ആരോപിച്ച് സ്വകാര്യ ബസുകള്‍ ഉടന്‍ പണിമുടക്കിലേക്കില്ല. സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കാനായി ബസുകളില്‍ കുറിയര്‍ സര്‍വീസ് തുടങ്ങാനും ബസുകളില്‍ പരസ്യം പതിപ്പിക്കാനും അനുമതി നല്‍കാനും തീരുമാനിച്ചു. വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധന അടിച്ചേല്‍പ്പിക്കില്ലെന്നും ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും ഗതാഗതമന്ത്രി സി.പി.ജോണ്‍ അറിയിച്ചു