*ചിറയിൻകീഴ് അഴുർ പെരുങ്ങുഴിയിൽ പ്ലസ്ടു വിദ്യാർഥി പനി ബാധിച്ചു മരണമടഞ്ഞു.*

പെരുങ്ങുഴി സിഓ നഗർ ചരുവിള വീട്ടിൽ ബാബു - ബിന്ദു ദമ്പതികളുടെ മകൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി സൂര്യബാബു (17)വാണു മരിച്ചത്. ബുധൻ സ്കൂളിൽ നിന്നു വീട്ടിൽ എത്തുമ്പോൾ പനി ബാധിതനായിരുന്നു. തുടർന്നു ഇന്നലെ രാവിലെയോടെ വീട്ടിൽ വച്ചു അപസ്മാര ലക്ഷണം കണ്ടു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടന്നു. വിനീതാണു സഹോദരൻ.