സാറ്റലൈറ്റ് ഫോൺ ഇനി ഇന്ത്യയിലും...പക്ഷേ എല്ലാവർക്കും ഉപയോഗിക്കാനാകുമോ?

മൊബൈൽ ടവറുകളോ സെല്ലുലാർ നെറ്റ്‌വർക്കോ ഇല്ലാത്ത പ്രദേശങ്ങളിലും ആശയവിനിമയം സാധ്യമാക്കുന്ന പുതിയ സാറ്റലൈറ്റ് ഫോൺ ബിഎസ്എൻഎൽ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. എന്നാൽ ഇത് സാധാരണ സ്മാർട്ട്ഫോൺ പോലെ ആർക്കും വാങ്ങി ഉപയോഗിക്കാനാകില്ല എന്നതാണ് പ്രധാന പ്രത്യേകത.

ബിഎസ്എൻഎൽ പുതിയ സാറ്റലൈറ്റ് ഫോൺ നികുതികൾ ഉൾപ്പെടെ 1,34,166 രൂപയ്ക്കാണ് അവതരിപ്പിച്ചിരിക്കുന്നത്.

പ്രധാന വിവരങ്ങൾ

• ഇൻമാർസാറ്റ് ആഗോള സാറ്റലൈറ്റ് നെറ്റ്‌വർക്കുമായി നേരിട്ട് ബന്ധിപ്പിച്ചാണ് ഫോൺ പ്രവർത്തിക്കുന്നത്.
• മൊബൈൽ ടവറുകൾ ഇല്ലാതെയും വോയ്‌സ് കോളുകളും എസ്‌എം‌എസ് സേവനങ്ങളും ലഭ്യമാകും.
• കരുത്തുറ്റ രൂപകൽപ്പന, എമർജൻസി SOS സംവിധാനം, ദീർഘകാല ബാറ്ററി ലൈഫ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
• പ്രതിരോധ സേനകൾ, ദുരന്തനിവാരണ വിഭാഗങ്ങൾ, ഖനന മേഖല, സമുദ്രയാത്ര, ഉൾക്കാടുകൾ, മലയോര മേഖലകളിലെ യാത്രകൾ എന്നിവ ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
• സാധാരണ ഉപഭോക്താക്കൾക്ക് നേരിട്ട് വാങ്ങി ഉപയോഗിക്കാനാകുന്ന സ്മാർട്ട്ഫോൺ അല്ല.
• ഇന്ത്യയിൽ ഉപയോഗിക്കാൻ ടെലികോം വകുപ്പിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. അനുമതിയില്ലാതെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
• കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും അടുത്തുള്ള ബിഎസ്എൻഎൽ ഓഫീസ് സന്ദർശിക്കുകയോ 9768866652 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
മൊബൈല്‍ ടവറുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഇനി ബി.എസ്.എന്‍.എല്‍ സേവനം ലഭിക്കും. സെല്ലുല്ലാര്‍ ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി സാറ്റലൈറ്റുകളുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് ബി.എസ്.എന്‍.എല്‍. 134,166 രൂപയാണ് ഫോണിന്റെ വില. സാധാരണക്കാരെയല്ല, പകരം നെറ്റ്‌വര്‍ക്കുകള്‍ ലഭ്യമാകാത്ത സ്ഥലങ്ങളിലെ ഉപഭോക്തക്കളെയാണ് ബി.എസ്.എന്‍.എല്‍ ലക്ഷ്യം വെയ്ക്കുന്നത്. 

സാറ്റലൈറ്റ് ഫോണുകള്‍ക്ക് ഇന്ത്യയില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഫോണ്‍ വാങ്ങുന്നതിനോ ഉപയോഗിക്കുന്നതിനോ മുമ്പ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ അനുമതി തേടണം. ഇത്തരത്തില്‍ ലൈസന്‍സ് ലഭിച്ചിട്ടുള്ള ബി.എസ്.എന്‍.എല്‍ സാറ്റലൈറ്റ് ഫോണ്‍ പ്രതിരോധം, സമുദ്ര പ്രവര്‍ത്തനങ്ങള്‍, ഖനനം, ദുരന്ത സ്ഥലങ്ങളില്‍ രക്ഷപ്രവര്‍ത്തനം നടത്തുന്നവര്‍, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍, സാഹസിക യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് വളരെ ഉപകാരപ്രദമാണ്. ബി.എസ്.എന്‍.എല്‍ സാറ്റലൈറ്റ് ഫോണിന്റെ പ്രത്യേകതകള്‍

* മൊബൈല്‍ നെറ്റ് വര്‍ക്ക് ഇല്ലാത്ത സ്ഥലങ്ങളിലും കണക്ഷന്‍ ലഭ്യമാകുന്നു
* വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള വോയിസ് കോളിങ്ങ്
* ലോങ്ങ് ബാറ്ററി ലൈഫ്
* വളരെ കാലം നില്‍ക്കുന്ന തരത്തിലുള്ള ഡിസൈന്‍
* പൊടി, വെള്ളം, വീഴ്ചയുടെ ആഘാതം എന്നിവ പ്രതിരേധിക്കാന്‍ സാധിക്കും