*പത്രപ്രവർത്തകൻ കടയ്ക്കാവൂർ ശിവദാസ് അന്തരിച്ചു*

 ചിറയിൻകീഴ് താലൂക്കിലെ പ്രമുഖ പത്രപ്രവർത്തകനായിരുന്ന കടയ്ക്കാവൂർ ശിവദാസ് അന്തരിച്ചു .
 90 വയസ്സായിരുന്നു.

ഇന്നലെ രാത്രി 10 മണിയോടെയാണ് അന്ത്യം സംഭവിച്ചത് 
 
സംസ്കാരം ഇന്ന് (15-7-26) പകൽ 11 . 30 ന് വീട്ടുവളപ്പിൽ .

 ഭാര്യ : രത്നമ്മ.
 മക്കൾ: പരേതയായ അനിത, അജിത ( പത്രം ഏജന്റ് ), അജികുമാർ ( ഷാർജ ), അർച്ചന .
 മരുമക്കൾ : ശിവകുമാർ , സുരേഷ്ബാബു , മണി ,അഭില .

 നീണ്ട ഏഴ് പതിറ്റാണ്ടോളം പത്രപ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്നു ശിവദാസേണ്ണൻ എന്ന് അടുപ്പക്കാരും നാട്ടുകാരുമൊക്കെ വിളിച്ചിരുന്ന കടയ്ക്കാവൂർ ശിവദാസ് .

 വളരെ ചെറുപ്പത്തിൽ തന്നെ കേരളകൗമുദി പത്രത്തിന്റെ ഏജന്റായി പത്രപ്രവർത്തനം തുടങ്ങിയ ശിവദാസൻ വർഷങ്ങൾക്കുശേഷം കേരള കൗമുദിയുടെ പ്രമുഖനായ രേഖകനുമായി .
 
18 വയസ്സുള്ളപ്പോൾ കേരളകൗമുദി പത്രാധിപർ കെ സുകുമാരൻ നേരിട്ടാണ് ശിവദാസന് കേരള കൗമുദിയുടെ ഏജൻസി നൽകിയത് .

 വക്കം കടയ്ക്കാവൂർ അഞ്ചുതെങ്ങ് വിളബ്ഭാഗം വെട്ടൂർ നിലയ്ക്കാമുക്ക് ഭാഗങ്ങളിൽ സ്വന്തമായി തന്നെ ആദ്യകാലങ്ങളിൽ പത്രം ശിവദാസൻ വിതരണം നടത്തി. ഇക്കാലത്ത് കേരളകൗമുദി പത്രം മാത്രമേ നാട്ടിലുണ്ടായിരുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്.
 ശിവദാസൻ പത്ര വിതരണം ചെയ്യുന്ന കാലത്ത് വർക്കല മേഖലയിൽ കെ ആർ കേശവൻ (പ്രമുഖ പത്രപ്രവർത്തകൻ വർക്കല ജയപ്രകാശിന്റെ പിതാവ്) മാത്രമായിരുന്നു വർക്കലയിലെ പത്രം ഏജന്റ് എന്നതും എടുത്തു പറയേണ്ടതാണ് . അദ്ദേഹത്തിനും കേരളകൗമുദിപത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ .

 കാലക്രമേണ മറ്റു പ്രമുഖ പത്രങ്ങൾ ശിവദാസനെ ഏജൻസി നൽകാനായി സമീപിച്ചപ്പോൾ ഇല്ല ഞാൻ കേരളകൗമുദി പത്രം മാത്രമേ വിതരണം ചെയ്യൂ എന്ന കടുത്ത നിലപാടെടുത്തു ശിവദാസ് .
 മരണം വരെയും ശിവദാസ് കേരള കൗമുദിയുടെ ഭാഗം മാത്രമായിരുന്നു.


 അടുത്ത കാലം വരെയും ശിവദാസ് കേരള കൗമുദിയുടെ കടയ്ക്കാവൂർ ലേഖകനായിരുന്നു.
 പ്രായാധിക്യം മൂലം മാറിനിന്നെങ്കിലും മരണംവരെയും കടയ്ക്കാവൂർ മേഖലയിൽ കേരളകൗമുദിയുടെ പര്യായമായിരുന്നു ശിവദാസ് .

 സാമൂഹ്യരംഗത്തും തന്റേതായ പ്രവർത്തനങ്ങൾ ശിവദാസിന് ഉണ്ടായിരുന്നു .
 ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സജീവ സംഘാടകനായിരുന്നു . എസ്എൻഡിപി നെടുങ്കണ്ട ശാഖയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു .

 പത്രപ്രവർത്തനരംഗത്ത് പ്രത്യേക ശൈലിയും വ്യക്തിത്വവും നിലപാടും സ്വീകരിച്ചിരുന്ന കടയ്ക്കാവൂർ ശിവദാസ് എന്ന കേരളകൗമുദിക്കാരന്റെ അന്ത്യം പത്ര മേഖലയ്ക്കാതെ നഷ്ടം തന്നെയാണ്.