ചടയമംഗലം പോരേടം ചന്തമുക്കിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റു.

കൊല്ലം ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റു. 
ചടയമംഗലം പോരേടം ചന്തമുക്കിൽ വെച്ചാണ് അപകടമുണ്ടായത്. എ.എം.എസ്. എന്ന സ്വകാര്യ ബസിൽ നിന്നാണ് വിദ്യാർത്ഥിനി തെറിച്ചുവീണത്. 
നാട്ടുകാരുടെ സഹായതോടെ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.