കഴിഞ്ഞ പതിനാറാം തീയതി രാത്രിയാണ് ബ്രസീല്‍ ആരാധകരും അര്‍ജന്റീന ആരാധകരും തമ്മില്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ തര്‍ക്കം മുറുകിയത്. അതിനുശേഷം രാത്രി പത്തരയോടെ അര്‍ജന്റീന ഫാന്‍സ് ആയ രണ്ടുപേര്‍ മുഹമ്മദ് ഷാനിസും സുഹൃത്തും താമസിക്കുന്ന വീട്ടിലെത്തി മര്‍ദിച്ചു എന്നാണ് പരാതി.
കൂടാതെ ഇവിടെയുണ്ടായിരുന്ന ബൈക്കും തകര്‍ത്തു. ഇതിനുപുറമേ വീടിന്റെ ജനല്‍ ചില്ലുകളും തകര്‍ത്തതായി പരാതിയില്‍ പറയുന്നുണ്ട്. മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ലോകകപ്പ് ഫൈനല്‍ മത്സരത്തോടനുബന്ധിച്ച് നഗരത്തില്‍ പൊലീസ് സുരക്ഷയും നിയന്ത്രണങ്ങളും കര്‍ശനമാക്കിയിരിക്കുകയാണ്.
