തിരുവനന്തപുരം: തിരുവല്ലം ടോൾപ്ലാസക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. എറണാകുളം സ്വദേശിയായ യുവാവും തൊടുപുഴ സ്വദേശിയായ യുവതിയുമാണ് മരിച്ചത്. കോവളം ഭാഗത്തേക്ക് പോയ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. രണ്ടുപേരുടെയും തല സ്ട്രീറ്റ് ലൈറ്റിൻ്റെ പോസ്‌റ്റിൽ ഇടിച്ചാണ് മരണം സംഭവിച്ചത്.