നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീടിനു മുകളിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

നെടുമങ്ങാട്
. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീടിനു മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. നെടുമങ്ങാട് പൂവത്തൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ഇടവഴിയിലൂടെ തടി കയറ്റി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ടതാണ് അപകട കാരണം.

തുടർന്ന് പിക്കപ്പ് വാൻ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പൂവത്തൂർ, നിധിക്കുന്ന്, ഗിരിജ ഭവനിൽ ഗിരിജ (58) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 3.15 ഓടെ മണിയോടെയായിരുന്നു സംഭവം.