പശ്ചിമേഷ്യൻ സംഘർഷം,​ കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസുകളിൽ മാറ്റം

കൊച്ചി: ഗൾഫ് മേഖലയിലുടനീളമുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചിയിൽ നിന്നുള്ള ഇന്ന് രാത്രിയിലെ രണ്ട് വിമാനങ്ങളുടെ സർവീസ് നാളത്തേക്ക് മാറ്റി. ഇന്ന് രാത്രി ഏഴിന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നാളെ ( 17,​ വെള്ളി)​ പുലർച്ചെ 2.30നായിരിക്കും പുറപ്പെടുകയെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് രാത്രി 10ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈൻ വിമാനം നാളെ രാവിലെ 8ന് കൊച്ചിയിൽ നിന്ന് പുറപ്പെടും. രാത്രി 8.30ന് കൊച്ചയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ദമാം വിമാനം രാത്രി 10് പുറപ്പെടും.