ആറ്റിങ്ങലിലെ പഴയകാല ക്രിക്കറ്റ് ക്ലബ്ബായ വീരളം ക്ലബ്ബിന്റെ ഒത്തുചേരലും ക്രിക്കറ്റ് മത്സരവും നടന്നു

എൺപതുകളിൽ ആറ്റിങ്ങൽ പ്രദേശത്തുള്ള ചെറുപ്പക്കാരുടെ പ്രിയപ്പെട്ട സങ്കേതമായിരുന്നു വീരളം ക്രിക്കറ്റ് ക്ലബ്ബ് .
 ധാരാളം യുവാക്കൾ ഇവിടെ നിന്നും ക്രിക്കറ്റ് പഠിച്ചു , കളിച്ചു തെളിഞ്ഞു .
 പല ക്രിക്കറ്റ് ടൂർണമെന്റ്കളിലും അക്കാലത്ത് വീരളം ക്രിക്കറ്റ് ക്ലബ്ബ് പങ്കെടുത്തിരുന്നു . 
 ട്രോഫികളും നേടിയിരുന്നു.

 കാലക്രമത്തിൽ ക്ലബ്ബിലെ അംഗങ്ങൾ വിവിധ രംഗങ്ങളിൽ തിരക്കുള്ളവരായി .
 അപ്പോഴും അവർ ഒന്നിച്ചു കൂടാറുണ്ടായിരുന്നു.
 ക്രിക്കറ്റ് കളിക്കാനും സൗഹൃദം പങ്കിടാനുമായി.

 അന്നത്തെ ആ ക്രിക്കറ്റ് കളി സംഘത്തിന്റെ ഒരു ഒത്തുചേരൽ കഴിഞ്ഞൊരു ദിവസം നടന്നു .
 അതോടനുബന്ധിച്ച് അവർ സൺഡേ ക്രിക്കറ്റ് മാച്ച് എന്ന പേരിൽ ക്രിക്കറ്റ് മത്സരവും നടത്തി.
 ക്ലബ്ബിലെ അംഗങ്ങൾ രണ്ട് ടീമായി തിരഞ്ഞാണ് മത്സരം നടത്തിയത് .

 മത്സരശേഷം പുത്തൻ ഊർജ്ജവുമായി അവർ പിരിഞ്ഞു ...വീണ്ടും അടുത്ത ക്രിക്കറ്റ് മാച്ചിന് കാണാമെന്ന ധാരണയോടെ .

 രാജു , സുരേഷ് , മാമം അനിൽ, ഉണ്ണി , അനിൽ കൊട്ടിയോട് , ബിജു ഗോപിനാഥ് , പിറ്റ്മാൻസ് ജയശങ്കർ , തങ്കു , അഭിലാഷ് , രാജേഷ് , മനു , സോമരാജ് , അപ്പുക്ക , ഗോപു നീല , എം ആർ രാജേഷ് , ബിജു എന്നിവരാണ് ഒത്തുചേരലിന്റെയും ക്രിക്കറ്റിന്റെയും ഭാഗമായത് .