ക്ഷേത്ര വിഷയത്തിൽ കോടതി ഇടപെടലിനെതിരെ നേരത്തെ മന്ത്രി കെ മുരളീധരൻ വിമർശനം ഉന്നയിച്ചിരുന്നു. ശബരിമല ക്ഷേത്രത്തിന്‍റെ കാര്യത്തിൽ സംസ്ഥാന സര്‍ക്കാരിനേക്കാള്‍ ഹൈക്കോടതിയാണ് ഇടപെടല്‍ നടത്തുന്നത്. ശബരിമലയില്‍ എങ്ങനെ തൊഴണമെന്ന് പോലും ഹൈക്കോടതിയാണ് തീരുമാനിക്കുന്നത്. ശബരിമലയിലെ എല്ലാ തീരുമാനങ്ങളും ഹൈക്കോടതിയില്‍ നിന്നാണ് വരുന്നതെന്നും കോടതിയോടുള്ള ബഹുമാനം കാരണം ഒന്നും പറയുന്നില്ലെന്നും കെ മുരളീധരന്‍ നിയമസഭയില്‍ പറയുകയുണ്ടായി. ശബരിമലയിലെ വികസനം സംബന്ധിച്ച ചോദ്യത്തിനായിരുന്നു മന്ത്രി കെ മുരളീധരന്റെ മറുപടി.
