1995 മുതൽ 2013 വരെ ഖത്തർ ഭരിച്ച ഷെയ്ഖ് ഹമദ്, ഊർജ-പ്രകൃതിവാതക സമ്പത്ത് ഫലപ്രദമായി വിനിയോഗിച്ച് രാജ്യത്തെ ആഗോളതലത്തിൽ സ്വാധീനമുള്ള ശക്തിയാക്കി മാറ്റി. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഖത്തർ അഭൂതപൂർവ്വമായ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക വികസനം കൈവരിച്ചത്.
അന്താരാഷ്ട്ര വാർത്താ ശൃംഖലയായ അൽ ജസീറയുടെ സ്ഥാപനം, ആഗോള നിക്ഷേപ വികസനം, 2022 ഫിഫ ലോകകപ്പ് ആതിഥേയത്വത്തിനായുള്ള തറക്കല്ലിടൽ എന്നിവ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായിരുന്നു. വിദ്യാഭ്യാസ, അടിസ്ഥാനസൗകര്യ മേഖലകളിൽ വിപ്ലവം സൃഷ്ടിച്ച അദ്ദേഹം 2013-ലാണ് അധികാരം മകനും നിലവിലെ അമീറുമായ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക് സ്വമേധയാ കൈമാറിയത്. പ്രിയ ഭരണാധികാരിയുടെ വേർപാട് രാജ്യത്തിന് നികത്താനാവാത്ത വലിയ നഷ്ടമാണെന്ന് അമീരി ദിവാൻ പ്രസ്താവനയിൽ വ്യക്തമാക്കി.
