റോഡുവക്കിൽ തീർത്ത കുഴിക്ക് സമീപം കൂട്ടിയിട്ട മൻകൂനയിൽ
മുന്നറിയിപ്പ് ബോർഡുകളോ
സുരക്ഷാവേലിയോ റിഫ്ളക്ഷൻ റിബണുകളോ ഇല്ലായിരുന്നു എന്നത് അപകടത്തിന് കാരണമായി :
വിഴിഞ്ഞം ടി.കെ നിവാസിൽ (ആല് നിന്ന വിള വീട് )പരേതരായ പീരുക്കണ്ണിന്റെയും റെഹ് മ ബീവിയുടെയും മകൻ നാവായിക്കുളം കുടവൂർ വിടയത്ത് ലക്ഷംവീട് അൽ അമീൻ മൻസിലിൽ അബ്ദുൽ ഗഫൂർ (48) ആണ് മ*രി*ച്ച*ത്.
കഴിഞ്ഞ 22ന് രാത്രി 8 മണിയോടെ ഡീസന്റ്മുക്ക് -പുല്ലൂർമുക്ക് റോഡിൽ കെ.സി.എം.എൽ.പി.എസിനു സമീപമായിരുന്നു അപകടം.
വാട്ടർ അതോർട്ടി പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനായി റോഡ് വക്കിൽ കുഴിച്ച കുഴിയുടെ മൺതിട്ടയിലിടിച്ച് മറിഞ്ഞ ഓട്ടോയുടെ അടിയിൽപ്പെട്ട് തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശൂപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രവിലെയോടെയായിരുന്നു അന്ത്യം. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം രാത്രി 8.15 ഓടെ കുടവൂർ മുസ്ലിം ജമാ അത്ത് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: സബീന.മക്കൾ:അൽഅമീൻ,ആഷിഖ്,അയിഷ.
കല്ലമ്പലം പൊലീസ് കേസെടുത്തു.
ഫോട്ടോ:
അബ്ദുൽ ഗഫൂറിന്റെ ഭൗതികദേഹം ഖബറടക്കത്തിന് തൊട്ടു മുന്നേ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ :