*ആറ്റിങ്ങിലിൽ എസ് ടി ചോദിച്ച വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽ നിന്നും ഇറക്കിവിട്ടതായി പരാതി.*

ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന പ്ലസ് വൺ വിദ്യാർഥിനിയെയാണ് സ്വകാര്യ ബസ്സിൽ നിന്ന് കണ്ടക്ടർ ഇറക്കിവിട്ടത്.

 എസ് എഫ് ഐ പ്രഖ്യാപിച്ച വിദ്യാർത്ഥി സമരമായി ബന്ധപ്പെട്ട സ്കൂളുകൾക്ക് ഇന്ന് അവധി നൽകിയിരുന്നു.
 സ്കൂളിലെത്തി അറ്റെൻഡൻസ് നൽകിയശേഷം തിരികെ വീട്ടിലേക്ക് പോകാനായി ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് അവനവഞ്ചേരി ഭാഗത്തേക്ക് പോകാനായി അഖില എന്ന സ്വകാര്യ ബസ്സിൽ കയറിയ വിദ്യാർത്ഥിനി എസ് ടി ആവശ്യപ്പെട്ടപ്പോൾ അത് നൽകാൻ കഴിയില്ലെന്നും പത്തു രൂപ മിനിമം ചാർജ് നൽകണമെന്നും കണ്ടക്ടർ ആവശ്യപ്പെട്ടു.

 മറ്റെവിടെയെങ്കിലും പോയിട്ട് വരുന്നവർക്ക് നൽകാൻ കഴിയില്ലെന്നായിരുന്നു കണ്ടക്ടറുടെ ഭാഷ്യം.

 എന്നാൽ താൻ സ്കൂളിലാണ് പോയതൊന്നും സ്കൂൾ ഐഡി കണ്ടക്ടറെ കാട്ടിയിട്ടും കൺസഷൻ നൽകിയില്ലെന്നു മാത്രമല്ല സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും കയറിയ കുട്ടിയെ അടുത്ത പോയിന്റ് ആയ കെഎസ്ആർടിസി ബസ്റ്റാൻഡിന്റെ മുന്നിൽ ഇറക്കി വിട്ടു.

 വിദ്യാർത്ഥി സ്കൂളിൽ പരാതിപ്പെട്ടു.
 വിദ്യാർഥിനിയുടെ പരാതി പ്രകാരം സ്കൂൾ അധികൃതർ പോലീസിന് പരാതി നൽകും.