*കുറ്റിപ്പറത്ത് നിയന്ത്രണം തെറ്റിയ ബസ് തലകീഴായി മറിഞ്ഞു ഒരാൾ മരിച്ചു*

മലപ്പുറം: കുറ്റിപ്പുറത്ത് നിയന്ത്രണം തെറ്റിയ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്. കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ദേശീയപാതയില്‍ നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവ് (31) ആണ് മരിച്ചത്. തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് നിറയെ യാത്രക്കാരുണ്ടായിരുന്നു. ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ ബസ് രണ്ടായി പിളർന്നു. ബസിൻ്റെ അമിത വേഗതയും മഴയില്‍ റോഡ് നനഞ്ഞ് കിടന്നതും അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.