കല്ലമ്പലം ചിറ്റായിക്കോട് വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിവന്ന യുവാവിനെ ഡാൻസാഫ് സംഘം പിടികൂടി. കല്ലമ്പലം വെട്ടിമൺകോണം സന്ധ്യാനിവാസിൽനിന്നും ചിറ്റായിക്കോട് വാടക വീട്ടിൽ താമസിച്ചുവരുന്ന സനൽ ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു.
വ്യാഴം രാവിലെ വീടിന് സമീപത്തുവെച്ച് ബൈക്കിൽ എത്തിയ പ്രതിയിൽനിന്ന് 1.30 ഗ്രാം എംഡിഎംഎ ഡാൻസാഫ് സംഘം പിടികൂടുകയായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ സിറിഞ്ച് ഉൾപ്പെടെയുള്ള സാധനങ്ങൾ കണ്ടെടുത്തു. വാടകവീടിനോട് ചേർന്ന് ത്രീവീലർ വർക്ക്ഷോപ്പ് നടത്തിവരികയായിരുന്ന സനൽ ഇതിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
