മുഖ്യമന്ത്രി വിജയ് അവസാനമായി അഭിനയിച്ച ജനനായകൻ.,പ്രതീക്ഷ കാത്തോ ജനനായകൻ?, എങ്ങനെയുണ്ട് ചിത്രം?, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

വിജയ് അവസാനമായി അഭിനയിച്ച ജനനായകൻ ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു ചിത്രം കൂടിയാണിത്. ആ രീതിയലാണ് ചിത്രത്തിന്റെ വിജയ്‍യുടെ ആരാധകര്‍ വരവേല്‍പ് നല്‍കിയിരിക്കുന്നതും. എന്നാല്‍ ജനനായകന് ഒരു സിനിമ എന്ന നിലയില്‍ സമ്മിശ്ര പ്രതികരണം മാത്രമാണ് ലഭിക്കുന്നത്. വിജയ്‍യുടെ അവസാന സിനിമ എന്നതിനാല്‍ ഒരു തവണ കാണാം എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രേക്ഷകര്‍ കുറിപ്പ് എഴുതുന്നു. ദളപതി ഷോ മാത്രമാണ് ആകെ ചിത്രത്തില്‍ ഉള്ളതെന്നും പ്രതികരണം വരുന്നു. എന്നാല്‍ പൈസ വസൂലാക്കുന്ന ചിത്രം എന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചുണ്ട്.

ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ജനനായകനില്‍ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ഉള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.