1938 ഏപ്രിൽ 23-ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള പല്ലപത്ലയിലായിരുന്നു ജാനകിയുടെ ജനനം. കുട്ടിക്കാലം മുതൽക്കേ സംഗീതത്തിൽ അസാധാരണ പ്രതിഭ പ്രകടിപ്പിച്ച ജാനകി, പൈതി സ്വാമിയുടെ കീഴിലാണ് ആദ്യകാല സംഗീതപഠനം നടത്തിയത്. 1950-കളുടെ അവസാനത്തിൽ ചെന്നൈയിലെ എ.വി.എം സ്റ്റുഡിയോസിൽ സ്റ്റാഫ് സിംഗറായി ചേർന്നതോടെയാണ് അവരുടെ ഔദ്യോഗിക സംഗീതജീവിതത്തിന് തുടക്കമാകുന്നത്.
1957-ൽ 'വിധിയിൻ വിളയാട്ട്' എന്ന തമിഴ് ചിത്രത്തിലൂടെ ടി. ചലപതി റാവുവിന്റെ കീഴിലായിരുന്നു അരങ്ങേറ്റം. അധികം വൈകാതെ 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും കടന്നുവന്നു. ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കമായ കളിചിരിയും പ്രണയിനിയുടെ ആകുലതകളും വിരഹത്തിന്റെ കഠിനവേദനയും ഭക്തിയുടെ പരകോടിയും ഒരുപോലെ ആവാഹിക്കാൻ കഴിഞ്ഞ അപൂർവമായ ശബ്ദവൈഭവമായിരുന്നു ജാനകിയുടേത്. ഏത് പ്രായത്തിലുള്ള കഥാപാത്രങ്ങൾക്കും യോജിച്ച രീതിയിൽ ശബ്ദം പരുവപ്പെടുത്താനുള്ള അവരുടെ കഴിവ് സമാനതകളില്ലാത്തതായിരുന്നു.
പ്രിയപ്പെട്ട ജാനകിയമ്മയ്ക്ക് വിട...!🌹
Media16 news
