അനധികൃതമായി കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഇറാന്‍, സമുദ്രസുരക്ഷയ്ക്ക് ഭീഷണിയായ ഒരു കപ്പലിനെ ആക്രമിച്ച് തടഞ്ഞുനിര്‍ത്തിയതായും ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചു. എന്നാല്‍ ആക്രമണത്തിന് ഇരയായ കപ്പലിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം, ഇറാനെതിരായ മൂന്നാംഘട്ട സൈനിക നടപടികള്‍ ആരംഭിച്ചതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകളെയും സിവിലിയന്‍ നാവികരെയും സംരക്ഷിക്കുമെന്നും, ഇറാന്റെ ഭീഷണികളെ ചെറുക്കുമെന്നും അമേരിക്ക വ്യക്തമാക്കി.
ഇതിനിടെ, പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് അദ്ദേഹത്തിന്റെ മകന്‍ മൊജ്തബ ഖമനയി പ്രഖ്യാപിച്ചു. ഖമനയിയുടെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ താത്പര്യം മുന്‍നിര്‍ത്തിയാണ് ഈ പ്രതിജ്ഞയെന്നും, സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത ജനങ്ങള്‍ക്ക് നന്ദിയറിയിക്കുന്നതായും മൊജ്തബ പറഞ്ഞു.
ഇറാന്‍–ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനയിയുടെ മൃതദേഹം ഏഴ് ദിവസത്തെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ജന്മനാടായ മഷ്ഹദില്‍ ഖബറടക്കി. ഇമാം റിസ പള്ളിയില്‍ നടന്ന ചടങ്ങില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ഇറാനും ഇറാഖും ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ നടന്ന വിലാപയാത്രകളില്‍ ഏകദേശം 15 ലക്ഷം പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
